
ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ആന്റണി റാഫേൽ കോമരഞ്ചാത്ത്, സെന്റ് ആൽബർട്ട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജസ്റ്റിൻ റെബെല്ലോ, സെന്റ് ആൽബർട്ട്സ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡിനു സൈമൺ, അസിസ്റ്റന്റ് പ്രൊഫ. സ്വാതി തിലകൻ എന്നിവർ സംസാരിച്ചു. തുടർന്ന് ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ബോധവൽക്കരണ സ്കിറ്റ് അവതരണത്തോടെ പരിപാടികൾ സമാപിച്ചു.
കൊച്ചി: ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി ലൂർദ് ആശുപത്രിയുടെയും സെന്റ് ആൽബർട്ട്സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഹാർട്ട് ഡേ ഹെൽത്ത് മീറ്റ് സെന്റ് ആൽബർട്ട്സ് കോളേജിൽ സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോർജ് തയിൽ ‘ഹൃദയാഘാത പ്രതിരോധവും ആരോഗ്യകരമായ ജീവിതശൈലിയും’ എന്ന വിഷയത്തിൽ ഹൃദയാരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, ജീവിതശൈലി മാറ്റങ്ങൾ, അപകടസാധ്യതാ ഘടകങ്ങളുടെ നിയന്ത്രണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.ലൂർദ് ആശുപത്രി കാർഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സുജിത് കുമാർ എസ്. ‘ഹൃദയാഘാതവും ചികിത്സാ രീതികളും’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത, ആധുനിക ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സെന്റ് ആൽബർട്ട്സ് കോളേജ് ഡയറക്ടർ റവ. ഡോ. ആന്റണി തൊപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൂർദ് ആശുപത്രിയുടെ ന്യൂസ് ബുള്ളറ്റിൻ പൾസ് മാഗസിന്റെ പ്രകാശനവും ഡോ. ജോർജ് തയിൽ രചിച്ച ഹാർട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം എന്ന പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.തുടർന്ന് സെന്റ് ആൽബർട്ട്സ് കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ലൂർദ് ആശുപത്രി പ്രിവിലേജ് കാർഡ് പദ്ധതിയുടെയും, ലൂർദ് ഫാമിലി മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള വെൽനസ് ക്ലിനിക്കിന്റെയും ഉദ്ഘാടനവും മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു.
Photo Courtesy - Google











